തൃശൂർ മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് , വെണ്ണാട്ടുപറമ്പിൽ സാന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇവരുൾപ്പെടെ 3 പേർ വെള്ളച്ചാട്ടത്തിലെത്തിയത്. അക്ഷയും സാൻ്റോയും വെള്ളച്ചാട്ടത്തിൽ...
തിരുവില്ല്വാമല പഞ്ചായത്തിൻ്റെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ ഉടമകളുള്ള കാലികളെ പതിനഞ്ച് ദിവസത്തിനകം പിടിച്ചുകെട്ടുന്നതിനായി പഞ്ചായത്ത് ഉടൻ കത്ത് നൽകാനാണ് തീരുമാനമായിട്ടുള്ളത്.(VIDEO REPORT)
സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ. ഉദ്ഘാടനം ചെയ്തു .ഗാന്ധി മരമായി സ്കൂളിന്റെ കൃഷിത്തോട്ടത്തിൽ സപ്പോട്ട മരം നട്ടു കൊണ്ടാണ് എം. എൽ. എ. ഉത്ഘാടനം ചെയ്തത് .(VIDEO REPORT)
കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായ കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ ” ആസാദി കാ അമൃത് “മഹോത്സവത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടി കേന്ദ്ര പുരാവസ്തു...
തൃശൂർ കൊടുങ്ങല്ലൂർ മതിലകത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിൽ 38 കാരന് 5 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. സ്കൂൾ പ്യൂൺ ആയ കളരിപ്പറമ്പ് തെക്കൂട്ട് വീട്ടിൽ കിരണിനെയാണ് തൃശൂർ പോക്സോ...
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് താണിക്കുടം യു.പി സ്കൂളിൽ ‘സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തൽ’ എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ സേതു താണിക്കുടം ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി. കെ മാലതി ടീച്ചർ,...
വ്യാപാരി സമൂഹത്തിന് നേരെയുള്ള ജി. എസ്.ടി കൗൺസിലിൻ്റെ കൊടിയ ദ്രോഹം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി. ബദൽ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാതെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തരുതെന്നും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 5% ജി.എസ്.ടി പിന്‍വലിക്കുക,...
വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിയത്ത് വീട്ടിൽ നാരായണൻ നായർ (98) അന്തരിച്ചു. അവിവാഹിതനാണ്. ഉത്രാളിക്കാവ് കോമരം പള്ളിയത്ത് മാധവൻ നായർ സഹോദരനാണ്. സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് മൂന്ന് മണിക്ക് ചെറുതുരുത്തി പുതുശ്ശേരിയിൽ.
സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബിജെപി വടക്കാഞ്ചേരി മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ത്രിവർണ്ണ പതാക കൈമാറി. വടക്കാഞ്ചേരിയിലെ പൗരപ്രമുഖരായ വ്യക്തികള്‍ക്കാണ് പതാക കൈമാറിയത്. വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി...
ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിലാണ് കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി പുരുഷാർത്ഥക്കൂത്ത് സഹിതം നടന്നുവന്നിരുന്ന തപതീസംവരണം കൂടിയാട്ട മഹോത്സവം സമാപിച്ചത്.പാരമ്പര്യ അവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം അവതരിപ്പിച്ചത്.ധർമ്മാർത്ഥകാമമോക്ഷങ്ങൾ...