വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ ദിവസമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട് അതിര്‍ത്തി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ആലപ്പുഴ– കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ് നിലവില്‍ പ്രതി.ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് എലത്തൂര്‍ കോരപ്പുഴ...
സ്വർണത്തിന് ഇന്ന് വീണ്ടും വില കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 44,240 എന്ന എക്കാലത്തെയും റെക്കോഡ് വിലയിലേക്ക് സ്വർണം തിരിച്ചുകയറി. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ...
അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് പറയും. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്.മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ...
നമീബിയയില്‍ നിന്നെത്തിച്ച് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റപ്പുലികളില്‍ ഒന്നിനെ സമീപത്തെ ഗ്രാമത്തില്‍ കണ്ടെത്തി. ചീറ്റപ്പുലിയെ കണ്ട ഗ്രാമീണരും ആകെ ഭയപ്പാടിലായിരുന്നു. പുലിയെ തിരിച്ച് ദേശിയോദ്യാനത്തില്‍ എത്തിക്കാന്‍ വനംവകുപ്പ് ശ്രമങ്ങള്‍ തുടങ്ങി.ദേശീയോദ്യാനത്തില്‍ നിന്ന് 20 കിലോമീറ്റര്‍...
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഉംറ തീർത്ഥാടനത്തിന്റെ മറവിലാണ് സ്വർണക്കടത്ത് വ്യാപകമാകുന്നത്. മൂന്നര കിലോ സ്വർണവുമായി നാല് പേരാണ് കസ്റ്റംസ് പിടിയിലായത്. അബ്ദുൾ ഖാദർ, സുഹൈബ്, മുഹമ്മദ് സുബൈർ, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇൻഡിഗോ വിമാനത്തിൽ...
സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. പവന് 240 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 43,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,470 രൂപയിലെത്തി.
ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ (63) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പന്ത്രണ്ട് വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.1983ൽ അഭിഭാഷകനായ അദ്ദേഹം 2004 ഒക്ടോബറിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. സർവീസസ് അതോറിട്ടി...
സംസ്ക്കാരം ഞായറാഴ്ച കാലത്ത് പത്തു മണിക്ക് പള്ളം ശാന്തി തീരത്ത് നടക്കും. മാതാവ് സുലോചന, ഭാര്യ. ശാലിനി. ദിവ്യ, വൈശാഖ് എന്നിവർ മക്കളും, നീതു, ഗോപകുമാർ എന്നിവർ മരുമക്കളുമാണ്.