സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,475 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 43,800 രൂപയായി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ ഉയർത്തി 333 രൂപയാക്കി.ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നു മുതൽ പുതിയ കൂലി പ്രാബല്യത്തിൽ വരും. നിലവിൽ...
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്.മെഡിക്കൽ ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി...
തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ളിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു.
ഇന്ന് ഭൗമ മണിക്കൂർ. ഇന്ന് രാത്രി 8.30ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ലൈറ്റുകൾ അണയ്ക്കണമെന്ന് ആഹ്വാനം. 190 ലേറെ രാജ്യങ്ങൾ ഭൗമ മണിക്കൂറിൽ പങ്കാളികളാകും.കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂർ...
നിലവിലുള്ള വൈദ്യുതി നിരക്കിൽ ജൂൺ 30 വരെ മാറ്റമില്ല. കഴിഞ്ഞ വർഷം ജൂണിൽ വർദ്ധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയായിരുന്നു പ്രാബല്യം നൽകിയിരുന്നത്. എന്നാൽ ഇത് ജൂൺ 30 വരെ നീട്ടിയിരിക്കുന്നുവെന്ന് റഗുലേറ്ററി കമ്മീഷൻ...
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ ദേശീയ സംയുക്ത ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് എല്ലാ കേന്ദ്രസർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയത്.
കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും കർഷകത്തൊഴിലാളി നേതാവുമായ എ.കെ.ഗോപാലന് ഓര്‍മയായിട്ട് 46 വര്‍ഷം. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട എ.കെ.ജി ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ചു. രാജ്യത്ത് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍...
ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ...