കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സ്കൂളിനു മുന്നിലെ സി.സി.ടി.വി ക്യാമറ നിലത്തെറിഞ്ഞ് തകർത്ത നിലയിലാണ്. സ്കൂള്‍ അധികൃതർ നൽകിയ പരാതിയെ തുടർന്ന് മണ്ണുത്തി പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്...
ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം മൂലം വലയുകയാണ് കൊടകര പറപ്പൂക്കര പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലായിയും പരിസരപ്രദേശങ്ങളും. ഇവിടെയുള്ള സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലടക്കം എണ്ണമറ്റ ആഫ്രിക്കന്‍ ഒച്ചുകള്‍ വിഹരിക്കുകയും ആരോഗ്യ പ്രശ്നങ്ങളടക്കം സൃഷ്ടിക്കുന്ന ഈ ജീവികളെ...
കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ജൂലൈ 28 വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു. ബലി തര്‍പ്പണത്തിന് തിരുനെല്ലിക്ക് സമമെന്നാണ് പള്ളിമണ്ണ ശിവക്ഷേത്രം അറിയപ്പെടുന്നത്. ബലിതര്‍പ്പണത്തിന് ചൂണ്ടല്‍ കാഞ്ഞിരക്കാട്ട്...
സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണവും പരിശോധനയും കർശനമാക്കാനാണ് നിർദേശം. നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുവസൂരി കേസുകൾ വർധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. ഇന്നലെ മലപ്പുറം...
തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ (22 വയസ്സ്) മിസ്ബാഹ് ആണ് മരിച്ചത്. ഇന്ന് രാവിലെ 9.35 ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് പാലത്തിന്റെ ഫുട്പാത്തിനോട് ചേർന്ന് വീണു കിടക്കുകയായിരുന്ന...
സമഗ്ര ശിക്ഷ കേരളയുടേയും പുഴയ്ക്കൽ ബി ആർ സിയുടേയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്...
ഗുരുവായൂര്‍ ആനക്കോട്ടയിൽ ആനയിടഞ്ഞ് പാപ്പാനെ കുത്തി. രണ്ടാം പാപ്പാന് ഹരിദാസനെ ആണ് കുത്തിയത്. കൊമ്പന് അനന്തനാരായണനാണ് ഇടഞ്ഞത്. തുമ്പികൈ കൊണ്ട് പാപ്പാനെ നിലത്തിട്ട് തട്ടുകയും ചെയ്തു. പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട്...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് 19കാരന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫി(19) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെ ബാത്ത് റൂമിൽ വെച്ചാണ് സംഭവം. രക്തം വാർന്ന നിലയിൽ...
മുണ്ടത്തിക്കോട് എൻ എസ് എസ് വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്കിടയിലെ മാനസിക സമ്മർദ്ദം എങ്ങിനെ പ്രതിരോധിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ‘ഉജ്ജീവനം’ എന്ന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ...
താണിക്കുടം ചേറ്റക്കുളം സുധാകരൻ (93) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ 10: 30 ന് മാടക്കത്തറ പഞ്ചായത്ത് നിദ്യാലയത്തിൽ. മക്കൾ : ജയപ്രകാശ്, ജനാർദനൻ, സിദ്ധാർത്ഥൻ, അനിരുദ്ധൻ, ഗിരിജ, രമണി, പുഷ്പവല്ലി, മോഹിനി. മരുമക്കൾ :...