എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണു ഡോക്ടറുടെ സേവനം. ബവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം.മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കൺസൽറ്റേഷൻ സൗജന്യമാണെന്നു ബവ്കോ സിഎംഡി...
കഴിഞ്ഞരാത്രിയിൽ നയമക്കാടിനു സമീപം റോഡിൽ ഇറങ്ങിയ കാട്ടാന അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. തുടർന്ന് നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് കാട്ടാനയെ തുരത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നയമക്കാട് മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടുകൊമ്പൻ പടയപ്പ.
സ്വർണവില സർവകാല റെക്കോഡ് ഭേദിച്ചു. പവന് വില 43,040 രൂപയായി. 42,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 2,320 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒമ്പതിന് 40,720 രൂപയായിരുന്നു.
വളാഞ്ചേരി ദേശീയപാതയില്‍ സവാളയുമായി പോകുകയായിരുന്ന ലോറി വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.ദേശീയപാത 66ല്‍ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിലാണ് ലോറി അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിയന്ത്രണം വിട്ട് ലോറി...
ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 400 രൂപ വർധിച്ച് 42,840 രൂപയിൽ എത്തിയിരിക്കുകയാണ്.
ഉച്ചയ്ക്ക് 1.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി കൊച്ചി ഷിപ്പിംഗ് യാർഡിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കും. രാത്രി 7.30നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത്...
മുൻ എംപിയും നടനുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇന്ന് വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാല്‍ അദ്ദേഹം...
ഒരംഗം മാത്രമുള്ള മഞ്ഞ കാർഡുകളിൽ 75 ശതമാനത്തിൽ അധികവും ദുരുപയോഗം ചെയ്യുന്നുവെന്ന സംശയത്തെ തുടർന്നാണ് ഐ ടി സെൽ നൽകിയ പട്ടികപ്രകാരം ജില്ലാ സപ്ലൈ ഓഫീസർമാരോട് അന്വേഷണത്തിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിട്ടത്.ഉദ്യോഗസ്ഥർ നേരിൽ പരിശോധിച്ച്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം ‘മൻ കി ബാത്ത്’ ഏപ്രിൽ 30-ന് നൂറാം പതിപ്പ് പൂർത്തിയാക്കും, 100 എപ്പിസോഡുകൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ സംഘടിപ്പിച്ച് ആകാശവാണി. മാർച്ച് 15 മുതൽ ഏപ്രിൽ 29 വരെയാണ്...