ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,275 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 200 രൂപ വർധിച്ച് 42,200 രൂപയിലുമെത്തി.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന് അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്കാരം...
തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിനു സമീപമാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ആദിവാസികളും തോട്ടംതൊഴിലാളികളും താമസിക്കുന്ന പരിസരത്താണ് പുലി ഇറങ്ങിയത്. തോട്ടത്തിൽ മേഞ്ഞുനടന്ന പശുവിനെ പുലി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ ദിവസം ഇവിടെ...
യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ...
തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ....
മൂന്നുപീടിക ബീച്ച്റോഡ് സ്വദേശി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് 70,000 രൂപയും വിലയേറിയ വാച്ചും കവര്‍ന്നത്. അഷ്റഫും കുടുംബവും വീട്ടിലില്ലാത്തപ്പോഴായിരുന്നു മോഷണം.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം . ജയിന്റ് വീലില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇരുമ്പുദണ്ഡില്‍ തലമുടി കുരുങ്ങി ബെംഗളൂരു നിവാസിയായ ശ്രീവിദ്യയുടെ (14) മുടിയാണ് തലയോട്ടിയില്‍ നിന്ന് അറ്റുപോന്നത്. അപകടം സംഭവിക്കുമ്പോള്‍ ജയിന്റ് വീലിന് സമീപം കളിക്കുകയായിരുന്നു പെണ്‍കുട്ടി.സംഭവത്തെ...
താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തിൽ യൂസർഫീ ഏർപ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്.ചുരത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽനിന്ന് ഫെബ്രുവരി ഒന്ന് മുതൽ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി...
തൃശൂർ മാള സ്വദേശി സുകുമാരനെയാണ്(62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബായിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ വരികയായിരുന്നു സുകുമാരൻ. പറക്കുന്നതിനിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വലിക്കുകയായിരുന്നു.
കൊച്ചിയില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയില്‍. കല്ലൂര്‍ സ്വദേശി രതീഷാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മാരിയമ്മന്‍ കോവില്‍ ഭാഗത്ത് വച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡില്‍ വച്ചും പുലര്‍ച്ചെ...