പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും കത്തിനശിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന് അന്തരിച്ചു. 68വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും കോര്‍ത്തിണക്കി നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, ഗ്രന്ഥങ്ങള്‍, പഠനങ്ങള്‍ എന്നിവയെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.ഭാരതീയ...
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വെല്ലിങ്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി മോദി എത്തിയത്.2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് കേരളത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികള്‍....
തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടം. വാഹനാപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.മൃഗശാലയ്ക്കുള്ളിലെ ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കുട്ടികൾ വാഹനത്തിൽ കയറി കളിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടികൾ കളിച്ചപ്പോൾ അബദ്ധത്തിൽ...
മലപ്പുറം ചങ്ങരംകുളത്ത് വാഹനത്തിൽ നിന്ന് കുഴൽ പണം പിടികൂടി. 18.8 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ വാഹനത്തിലെ രഹസ്യ അറയിൽ നിന്ന് കൂടുതൽ പണം കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് 71.5 ലക്ഷം രൂപയുടെ...
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വർഷവും ഏപ്രിൽ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തുന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാൻ...
വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ ആണ് അക്ഷയതൃതീയ. ഈ ദിനം ബലരാമജയന്തിയായും ആചരിക്കപ്പെടുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ ഈ ദിനത്തിൽ ചെയ്യുന്ന സൽക്കർമങ്ങൾ കൊണ്ട് ഇല്ലാതാവും എന്ന പ്രത്യേകതയുമുണ്ട്.ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ....
“ഒരുമാസം നീണ്ട റമസാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മയില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.ഒരുമാസത്തെ...
കേരളത്തിൽ ശവ്വാല്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍ നാളെ റമദാന് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ 2023 ഏപ്രിൽ 22 ശനിയാഴ്ച്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് ഇസ്ലാം മത പണ്ഡിതരും ഖാസിമാരും അറിയിച്ചു.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.