സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി.
ഹൈക്കോടതി സീനിയർ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ സീനിയർ കൗൺസിലുമായ അഡ്വ കെ. ഗോവിന്ദ് ഭരതൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ്...
തൃശ്ശൂർ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണി തീർഥാടത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. നെല്ലിക്കുന്ന് സ്വദേശി ലില്ലി,സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.ശനിയാഴ്ച രാത്രി ഏഴ്...
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഞായറാഴ്ച ഓശാനപ്പെരുന്നാൾ ആഘോഷിക്കുന്നു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് കടക്കുന്നത്.യേശുക്രിസ്തുവിന്റെ ജറുസലേം ‘പ്രവേശനത്തിൻ്റേയും, അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുനാളിന്റെയും...
തൃശൂർ ജില്ലയിലെ മുപ്ലിയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആറുവയസുകാരൻ വെട്ടേറ്റ് മരിച്ചു. ആസാം സ്വദേശി നജിറുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ പലയിടത്തും മാരകമായി വെട്ടേറ്റ മാതാവ് നജ്മ കാട്ടൂനെ ഗുരുതരപരിക്കുകളോടെ തൃശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ...
വിലക്കയറ്റത്തിന് വഴിവച്ച് പെട്രോളിനും ഡീസലിനും ശനിയാഴ്ച ലീറ്ററിന് രണ്ടുരൂപ വീതം വര്‍ധിക്കും. സംസ്ഥാന ബജറ്റില്‍ ചുമത്തിയ സാമൂഹികസുരക്ഷാ സെസ് നിലവില്‍ വരുന്നതോടെയാണിത്. ഇതുവഴി വര്‍ഷം 750 കോടി അധികമായി കിട്ടുമെന്നാണ് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞതെങ്കിലും...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. മെയ് 13നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 20നാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 21 മുതല്‍ 24 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 30നാണ്...
കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലുണ്ടായ ധാരണകളെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.
ഭിന്നശേഷിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ പിടികൂടി വിജിലൻസ് സംഘം. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ വർഗീസിനെയാണ് വിജിലൻസ് പിടികൂടിയത്. ആധാരം പോക്കുവരവ് ചെയ്യുന്നതിനാണ് വർഗീസ് ഭിന്നശേഷിക്കാരനായ രാജു എന്ന വ്യക്തിയോട്...