അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബീച്ച് വൺവേ റോഡ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി ഇടി ടൈസൺ മാസ്റ്റർ എംഎൽഎ തുറന്ന് നൽകി.
പൊതു അവധി ദിനങ്ങളിൽ ബീച്ചിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇതോടെ സാധ്യമാകുമെന്ന് എംഎൽഎ പറഞ്ഞു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 49.5 ലക്ഷം രൂപ വകയിരുത്തിയാണ് എറിയാട് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ പാലം പൂർത്തിയാക്കിയത്.
എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശീധരൻ, മെമ്പർമാരായ അംബികാ ശിവപ്രിയൻ, സഹറാബിമ്മർ, അസിം, ജിജി സാബു, ഫൗസിയാ ഷാജഹാൻ, സ്നേഹലത, മുൻ മെമ്പർ അബ്ദുല്ല, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.