അഴീക്കോട് മേനോൻ ബസാർ പടിഞ്ഞാറ് ഭാഗത്തെ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവിൽപ്പന കേന്ദ്രമാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബ്രിജുകുമാറും സംഘവും പിടികൂടിയത്. മദ്യവിൽപ്പന കേന്ദ്രം നടത്തിയിരുന്ന മേനോൻ ബസാർ സ്വദേശികളായ മണത്തല ജിത്ത് (25), അക്കം വീട്ടിൽ വിഷ്ണു (28) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും 6 ലിറ്റർ മദ്യവും, 12070 രൂപയും പിടിച്ചെടുത്തു. എസ്.ഐ. എൻ.പി ബിജു, എസ്.സി.പി.ഒ ഡേവിസ്, സി.പി.ഒ ശ്രീജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ.എ ഹബീബ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരിന്നു.