സംസ്ഥാന പോലീസ് മേധാവിയുടെ 2021 ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു. തൃശൂർ സിറ്റി പോലീസിലെ 13 പോലീസുദ്യോഗസ്ഥർ പുരസ്കാരത്തിന് അർഹമായി.
തൃശൂർ സിറ്റി ജില്ലയിലെ പോലീസുദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമത്തിനായി സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ നടപ്പിലാക്കിയ സെന്റർ ഫോർ എംപ്ലോയീ എൻഹാൻസ്മെന്റ് ആന്റ് ഡെവലപ്മെന്റ് (CEED), തൃശൂർ നഗരത്തിൽ നടപ്പിലാക്കിയ ശബ്ദരഹിത നഗരം – നോ ഹോൺ – എന്നീ പദ്ധതികൾ അവാർഡിന് അർഹമായി.
ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം നേടിയവരുടെ പേരുവിവരം:
2021 ൽ തൃശൂർ നഗരത്തിൽ നടപ്പിലാക്കിയ ശബ്ദരഹിത നഗരം – നോ ഹോൺ – പദ്ധതി ആവിഷ്കരിച്ചതിന് തൃശൂർ എ.സി.പി ആയിരുന്ന വി.കെ. രാജു (ഇപ്പോൾ പാലക്കാട് ഡി.വൈ.എസ്.പി
തൃശൂർ സിറ്റി ജില്ലയിലെ പോലീസുദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമത്തിനായി സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ ഐപിഎസ് നടപ്പിലാക്കിയ സെന്റർ ഫോർ എംപ്ലോയീ എൻഹാൻസ്മെന്റ് ആന്റ് ഡെവലപ്മെന്റ് (CEED) പദ്ധതി : സബ് ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ബി. ഷിജി.
2021ൽ പാറമേക്കാവ് ശ്മശാനത്തിനു സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനും പ്രതികളെ അറസ്റ്റ് ചെയ്തതിനും: ടൌൺ വെസ്റ്റ് സബ് ഇൻസ്പെക്ടർ കെ. ആർ. രമിൻ, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രതകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ പി.കെ. പളനിസ്വാമി, കെ.ബി. വിപിൻദാസ്.
ഇന്റലിജൻസ് വിവരശേഖരണം: സിവിൽ പോലീസ് ഓഫീസർ ടി.ബി. വിശ്വേശ്വരൻ.
കേസന്വേഷണത്തിലെ മികവ്: ഇൻസ്പെക്ടർ വി. കൃഷ്ണൻകുട്ടി, അസി. സബ് ഇൻസ്പെക്ടർ കെ. സൂരജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലിന്റോ ദേവസ്സി, കെ. സുബീർ കുമാർ.
സാമൂഹ്യ സേവനം: സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി. ബിന്ദു.
മലപ്പുറം ജില്ലയിൽ ജോലിചെയ്തിരുന്നകാലത്തെ കേസന്വേഷണ മികവിന് ഇപ്പോഴത്തെ കുന്നംകുളം ഇൻസ്പെക്ടർ പി.കെ. ഷാജഹാനും ബാഡ്ജ് ഓഫ് ഓണറിന് അർഹമായി.