ഈ മാസം 30, 31 തീയതികളിൽ ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ അഖിലേന്ത്യാ പണിമുടക്കു നടത്തും.സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്.ആഴ്ചയിൽ 5 പ്രവൃത്തിദിവസം, പെൻഷൻ പരിഷ്കരണം, ഇടപാടുകാർക്കുള്ള സേവനം മെച്ചപ്പെടുത്തൽ, ഒഴിവുനികത്തൽ തുടങ്ങിയ ആവശ്യങ്ങൾ പലവട്ടം ഉന്നയിച്ചിട്ടും ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. 28 നാലാം ശനിയാഴ്ചയും 29 ഞായറും അവധിയായതിനാൽ തുടർച്ചയായി 4 ദിവസം ബാങ്ക് ഇടപാടുകൾ മുടങ്ങും.