നിലമ്പൂരിൽ മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് റൈഡർ തെന്നി വീണു. പരുക്കേറ്റ ഇതരസംസ്ഥാനക്കാരനായ ബൈക്ക് റൈഡറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 20 വർഷമായി നിലമ്പൂരിൽ നടക്കുന്ന പ്രാദേശിക ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ കാർണിവലിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉത്തർ പ്രദേശ് സ്വദേശിയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.