ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ വേണു ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.വേണു, ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ വേണുവിൻ്റെ മൂക്കിനും വയറിനും പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവമുണ്ട്. പരുമല ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ.