തൃശൂർ അക്കിക്കാവിൽ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കോതച്ചിറ സ്വദേശി മനുവാണ് (21) അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ 19 വയസ്സുള്ള ആദർശിനെ ഗുരുതര പരുക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 6.45 നാണ് അപകടമുണ്ടായത്. അക്കിക്കാവ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായ ആദർശിനെ വിനോദയാത്ര പോകുന്നതിനായി സ്കൂളിൽ എത്തിക്കാൻ വന്നാതായിരുന്നു ഇവര്‍. അപകട സമയത്ത് മനു ബൈക്കിനു പുറകിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.