തിരുവില്വാമല പാമ്പാടിയിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവുമായി യുവാവിനെ പഴയന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. ഇയാളുടെ പോക്കറ്റിൽ നിന്നും 1 കിലോ 900 ഗ്രാമും പോക്കറ്റിൽ നിന്ന് 5 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പഴയന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഒ.സജിതയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ പി.രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എസ്.ജിദേഷ്, എം.എസ്. സുധീർ കുമാർ, എ.ഡി.പ്രവീൺ, വി. തൗഫീക്ക്, എൻ.ഷെമീർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.