ഇടുക്കി പുല്ലുപാറക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടേ യായിരുന്നു അപകടം. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.തമിഴ്നാട്ടിൽ നിന്നും...
പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. കാർ കത്തി നശിച്ചു. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്.മൂന്നാറിൽ കഴിഞ്ഞ ദിവസം എത്തിയതാണ്...
ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (38 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണനെ (36) കാണാതായി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അഴുത കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്.ഇടുക്കി കോട്ടയം ജില്ലകളുടെ...
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ വേണു ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക്...
നിലമ്പൂരിൽ മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് റൈഡർ തെന്നി വീണു. പരുക്കേറ്റ ഇതരസംസ്ഥാനക്കാരനായ ബൈക്ക് റൈഡറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 20 വർഷമായി നിലമ്പൂരിൽ നടക്കുന്ന പ്രാദേശിക ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ കാർണിവലിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ...
പാലാ പൊൻകുന്നത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ...
ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കൂടെ കാറിലുണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാമപുരം മാനത്തൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി.വാഹനത്തില്‍ ഉണ്ടായിരുന്ന 17 അയ്യപ്പഭക്തര്‍ക്ക് പരുക്കേറ്റു. 5 പേർക്ക് സാരമായ പരുക്കുണ്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വെളളിയാഴ്ച അര്‍ദ്ധരാത്രി...
വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം. രണ്ടു കൗമാരക്കാർ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. കൊരട്ടിയിൽ...