മൂന്നുപീടിക ബീച്ച്റോഡ് സ്വദേശി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് 70,000 രൂപയും വിലയേറിയ വാച്ചും കവര്‍ന്നത്. അഷ്റഫും കുടുംബവും വീട്ടിലില്ലാത്തപ്പോഴായിരുന്നു മോഷണം.
കൊച്ചിയില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയില്‍. കല്ലൂര്‍ സ്വദേശി രതീഷാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മാരിയമ്മന്‍ കോവില്‍ ഭാഗത്ത് വച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡില്‍ വച്ചും പുലര്‍ച്ചെ...
ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഡൽഹി പശ്ചിംവിഹാറിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.ഫ്ളിപ്കാർട്ടിൽ കൂറിയർ വിഭാഗത്തിലാണ് ജ്യോതി ജോലിചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും സ്കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക്...
വധഭീഷണി എത്തിയത് ഫോൺ കോൾ വഴി. ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 12.05ന് ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിഫോൺ കോളിനെ തുടർന്ന് ഡൽഹി പൊലീസ് നടപടിയെടുക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു....
പൂക്കോട്ടുംപാടത്തുനിന്നാണ് ജൈസല്‍ പിടിയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസല്‍ രക്ഷപ്പെട്ടത്.
ഡിടിഎന്‍പി അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്,...
ഉദ്യോഗാർത്ഥികളിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽ സുരാജിനെയാണ് (40) ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റുചെയ്തത്. വെഞ്ഞാറമൂട്, നെടുമങ്ങാട്, വട്ടപ്പാറ...
കഴിഞ്ഞ ദിവസം രാത്രിയാണ് പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു.അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചിരുന്നു....
കോട്ടയം മീനടത്ത് വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന് പിടിയില്‍. മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോനാണ് അറസ്റ്റിലായത്. മദ്യത്തിനടിമയായ കൊച്ചുമോന് മാതാവിനെ സ്ഥിരം മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മര്‍ദന ദൃശ്യങ്ങള്‍ കൊച്ചുമോന്റെ ഭാര്യ മൊബൈലില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.
പുളിക്കീഴ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ ജയിലിൽ നിന്ന് കടന്നു കളഞ്ഞത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.