തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി. മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കലക്ടർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻനിർദേശം നൽകിയിട്ടും...
അപകടത്തിൽപ്പെട്ട് വലതുകാല്‍ നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനി നടക്കാം. തൃത്താലയില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാല്‍ നഷ്ടപ്പെട്ടത്. കുട്ടിക്ക് കൃത്രിമകാല്...
സർക്കാരിന്റെ പുതിയ നിർദേശങ്ങളനുസരിച്ച് പൊതു ഇടങ്ങളിലും ഒഫീസുകളിലും ഇനി മാസ്ക് നിർബന്ധമാണ്. കടകളിലും, സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണമെന്നും സർക്കാരിന്റെ പുതിയ നിർദേശത്തിൽ പറയുന്നു.ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്.കടകൾക്ക് പുറമേ, തിയേറ്ററുകൾ,...
പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നുള്ള കാറ്ററിങ് യൂണിറ്റാണ് കോളേജിലെ പരിപാടിക്കാവശ്യമായ...
കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ആറ്, ഏഴ്, 19 വാർഡുകളിലായി എട്ടു കേസുകളും വളയത്തും പുറമേരിയിലുമായി രണ്ടു കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ വീടുകയറിയുള്ള ബോധവത്കരണം ഇന്ന്...
ഷവർമ്മ-കുഴിമന്തി കടകളിലേക്ക് വിതരണം ചെയ്യാനിരുന്ന ആഴ്ചകൾ പഴക്കമുള്ള 300 കിലോ കോഴിയിറച്ചി പിടികൂടി. കൊച്ചി കളമശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്....
വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു. പുഴയിൽ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമണം ആദ്യമായാണെന്ന് സരിത പറഞ്ഞു.
കണ്ണൂര്‍ മലപ്പട്ടത്ത് വിവാഹവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച 60പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സതേടി. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
ഒപികൾ മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. മൂന്നു ഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്തായിരുന്നു അനാസ്ഥ. പകരം സംവിധാനം ഏർപ്പെടുത്തിയില്ല. നാട്ടുകാരും ഡിവൈഎഫ് ഐ പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് പൂവാറിൽ നിന്ന് ഡോക്ടറെ എത്തിച്ചു.
സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. അതേസമയം ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍...