ഉംറ തീർത്ഥാടനം നിർവഹിച്ച ശേഷം മടങ്ങുന്ന വഴി മലയാളി വിമാനത്താവളത്തിൽവെച്ച് മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി സ്വദേശി ശൈഖ് നാസർ (57) ആണ് ജിദ്ദ വിമാനത്താവളത്തിൽ മരിച്ചത്. ഭാര്യ നൂർജഹാനുമൊത്ത് സ്വകാര്യ ഉംറ ഗ്രൂപ്പിനൊപ്പമായിരുന്നു ശൈഖ്...
പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ്...
ഓണവുമായി ബന്ധപ്പെട്ട് ബഹറിൻ കേരളീയ സമാജം ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹറിൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ സന്തോഷം നൽകുന്നുവെന്ന്...
എലിസബത്ത് രാജ്ഞി അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ബാൽമോറലിലെ വസതിയിലായിരുന്നു ജൂലൈ മുതൽ കഴിഞ്ഞിരുന്നത്. 1952...
ലോകത്തെ പലരാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം കോവിഡ് നിരക്കും കൂടുന്നുണ്ട്. കോവിഡിനു പിന്നാലെ മങ്കിപോക്സും എച്ച്.ഐ.വിയും ഒരേസമയം സ്ഥിരീകരിച്ച യുവാവിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള മുപ്പത്തിയാറുകാരനാണ് മൂന്നുരോഗവും ഒരേസമയം സ്ഥിരീകരിച്ചത്. ഇയാളുടെ പേര്...
മനുഷ്യന് ഇറങ്ങാന്‍ അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്ത് വിട്ട് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായി 13 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ വശങ്ങള് വിലയിരുത്തിയതിന് ശേഷമാണ് സ്ഥലങ്ങള്കണ്ടെത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത 13 ലാന്‍ഡിംഗ് മേഖലകള്‍ ചന്ദ്രന്റെ...
റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വൈകിട്ട് എട്ട് മണിക്കാണ് അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം വടക്കുകിഴക്കൻ ഇറാനാണ്. രാജ്യത്തെ ഹോർമോസ്ഗാൻ മേഖലയിലെ ബന്ദർ-ഇ-ലേംഗെ പ്രദേശത്താണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ...
ശ്രീലങ്കയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് ദിനേഷ് ഗുണവർധന പ്രധാനമന്ത്രിയായി ചുമതലയേറ്റു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അദ്ദേഹത്തെ ആഭ്യന്തര...
ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. രാവിലെ...
യുഎസിലെ ഇൻഡ്യാനയിലെ ഷോപ്പിംഗ് മാളിൽ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി ഗ്രീൻവുഡ് മേയർ മാർക്ക് മയേഴ്സ് അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം....