പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പി.ടി.പ്രിജുവിനെയാണ് സസ്പെൻഡ് ചെയ്തത്.കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിൽ നിന്ന് 6 കെയ്സ് ബിയറാണ് പ്രിജുവിന്റെ നിർദേശപ്രകാരം കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രിജുവിന്റെ നിർദേശപ്രകാരമാണ് ബിയർ കൊടുത്തയച്ചതെന്ന് ബ്രൂവറി ജീവനക്കാരനും മൊഴി നൽകി....
മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യാശ്രമം.യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ...
കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടറും തൃശൂർ സ്വദേശിയുമായ ഗഫൂർ, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.59.5 ലക്ഷം...
കാട്ടാനയാക്രമണത്തില്‍നിന്നു വഴിയാത്രക്കാരന് തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്.മെയിന്‍ റോഡിലൂടെ ഓടി നടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ ചീറിയടുത്തു. തമ്പിയെ...
സ്ത്രീകളുടെ ഉത്സവമായ ധനുമാസ തിരുവാതിര ഇന്ന്. മകയിരംനക്ഷത്രംചേർന്ന തിരുവാതിര യാ ണ് പ രമശിവൻ്റെ പിറന്നാൾ ദിനം.ധനുമാസ തിരുവാതിര വ്രതം വിധി പ്രകാരം നോറ്റാൽ ഐശ്വര്യവും ദീർഘ സുമംഗലിയോഗവും ഇഷ്ട വിവാഹ ജീവിതവും പ്രദാനമാകുമെന്നാണ് വിശ്വാസം....
എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന. ആന്ധ്രാപ്രദേശില്‍ നിന്ന്...
കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദർശനത്തിനെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് തീപിടിച്ചത്. എ.സി. A2 കമ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരുക്കില്ല.
13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്കി. നാളെ തൃശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിന വേതനം 1500...
ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിനടുത്ത് കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ...