മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇവയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരവും നൽകും. ഇതോടെ വ്യാവസായിക മേഖല പുതിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ...
കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി...
പി എസ് സി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോർപ്പറേഷനിലെ കത്ത് വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പി എസ് സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന്...
കൊച്ചി നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വധശ്രമം. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിക്കാണ് സംഭവം. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് വാക്കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒരാളുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ പെണ്‍കുട്ടിയെ...
സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നത് . ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ...
മറയൂരിലെ സിനിമ ചിത്രീകരണ സ്ഥലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയ വാഹനം കാട്ടാന ആക്രമിച്ചു. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് ജീപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മറയൂരിൽ ചിത്രീകരണം നടക്കുന്ന...
കിഴക്കിന്റെ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പുണ്യദിനങ്ങളിലൊന്നാണ് ഏകാദശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്ന തെന്നാണ് വിശ്വാസം. ഭഗവാന് ഗീതോപദേശം നല്കിയതും ഈ ദിവസം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്....
ട്രെയിനിൽ നിന്നും വീണു ശബരിമല തീര്ത്ഥാടകന് ഗുരുതര പരുക്ക്. പാലരുവി എക്സ്പ്രസില്‍ നിന്ന് വീണ് തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിക്കാണ് പരുക്കേറ്റത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉറക്കത്തിലായിരുന്ന കറുപ്പസ്വാമി ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍...
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍...
വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്,നിർമാണ കരാർ കമ്പനിയായ...