ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു.ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...
നീതി വൈകുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതികെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി. കുടുംബ കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നുവെന്നു ആരോപിച്ചാണ് ചിറ്റൂര്‍ സ്വദേശിയായ...
സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന അഞ്ചുപേർ പിടിയിൽ. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയിൽനിന്ന് യുവതി ഉൾപ്പെടെ മൂന്നുപേരെയുമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. മാനസികരോഗികൾക്ക് നൽകുന്ന ഗുളികകളാണ് ഇവർ വിദ്യാർഥികൾക്ക് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു.സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ...
വടക്കാഞ്ചേരിയിൽ നിന്നും കേരള നിയമസഭയുടെ സെക്രട്ടറിയായി എ എം.ബഷീർ തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനകരമായ നേട്ടമാണെന്ന് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വടക്കാഞ്ചേരി സ്വദേശിയും ദീർഘകാലം വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനുമായിരുന്ന നിയമസഭാ സെക്രട്ടറി എ .എം...
കോട്ടയം മോനിപ്പള്ളിയിൽ പോത്ത് ഫാം നടത്തിയിരുന്ന യുവാവിനെ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയായ കോട്ടയം തിരുവഞ്ചൂർ കായത്തിൽ വീട്ടിൽ ജിതിൻ കെ പ്രകാശിനെ (30) ആണ് 20ഗ്രാം...
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കുറച്ച് ദിവസങ്ങളായി മജിസ്ട്രേറ്റ് ലീവിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് കണ്ടത്.. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ്...
കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്...
കോഴിക്കോടിന്റെ മലയോരമേഖലയില്‍ വന്‍ തൊഴില്‍ തട്ടിപ്പ്. സിംഗപ്പൂരിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് സംഘം അരക്കോടിയോളം രൂപ തട്ടിയെടുത്തത്. പരാതിയില്‍ കോടഞ്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു. സിംഗപ്പൂരിലെ ഏഷ്യന്‍ ഫ്ലേവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍...