ഷൊർണൂർ കണയത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ നാല്‍പ്പത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാർഷിക മേഖലയ്ക്കു തലവേദനയായി മാറിയ പന്നിക്കൂട്ടങ്ങളെയാണ് അംഗീകൃത സംഘം കൂട്ടത്തോടെ കൊന്നത്. കണയം, പൊയിലൂർ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും...
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ ഒരു കൈയാണ് വെട്ടേറ്റ് തൂങ്ങിയത്. ഒരു കൈയുടെ വിരലുകളും മുറിഞ്ഞിട്ടുണ്ട്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുെട ഭർത്താവ്...
തിരുവല്ല: മൂന്ന് പതിറ്റാണ്ടിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സംരംഭം തുടങ്ങിയ മദ്ധ്യവയസ്ക്കന് ഷോക്കടിപ്പിക്കുന്ന ബില്ല് നല്കി കെ.എസ്ഇ.ബി. അധികൃതര്‍. വീടിനോട് ചേര്‍ന്ന് ഹോംസ്റ്റേ തുടങ്ങിയ തിരുവല്ല കടപ്ര സ്വദേശി ഫിലിപ്പ് ജോര്‍ജിനാണ് ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ...
തിരുവനന്തപുരം: റോഡില്‍ നിയമം ലംഘിക്കുന്ന കെ എസ് ആര് ടി സി ബസ് ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. റോഡില്‍ ഒരു...
പാലക്കാട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെ കോളേജിൽ പൂട്ടിയിട്ടു. പാലക്കാട് വിക്ടോറിയ കോളേജിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ ആക്ഷേപിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ബി കോം വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനു കുര്യനെതിരെയായിരുന്നു കുട്ടികളുടെ പ്രതിഷേധം....
വാർത്താ ശേഖരണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാർക്ക് എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും, മാതൃക പരമായി അവരെ ശിക്ഷിക്കണമെന്നും കേരള പത്ര...
പത്തനംതിട്ട : നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ്ത് . മന്ത്രവാദിനിയെയും ഭർത്താവിനെയും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നാട്ടുകാർക്കിടയിലൂടെ...
കൊഴിഞ്ഞാമ്പാറയില്‍ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 2200 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഇടനിലക്കാരനുവേണ്ടി ബെംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്നു സ്പിരിറ്റ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.
തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയും വ്യാഴാഴ്ച രേഖപ്പെടുത്തി.