പാലക്കാട് നഗരത്തിൽ അരമണിക്കൂറിനിടെ പത്തുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കൊപ്പത്തിനും ചന്ദ്രനഗറിനുമിടയിലാണ് ബൈക്ക് യാത്രികൻ ഉൾപ്പെടെ നായ കടിച്ച് പരുക്കേൽപ്പിച്ചത്. കടിയേറ്റ ഏഴുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ നായയ്ക്ക് പേവിഷബാധയുണ്ടെന്നും സംശയമുണ്ട്. യാതൊരു...
മലപ്പുറത്ത് വാഹനത്തിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിൽ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു...
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടില്‍ വെളളം 2385.18 അടിയായി. മുലപ്പെരിയാറില്‍ 138.75 അടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍...
പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സിപിഐ വിമര്‍ശനം. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല.കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. വീണാ ജോർജ്- ചിറ്റയം...
ഇടമലയാർ ഡാമിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രമാണ് ഇപ്പോൾ തുറന്നു വിടുന്നത് എന്ന് മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയരില്ലെന്നും...
സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ പെന്ഷന്, അക്രഡിറ്റേഷന്, ചികിത്സ, ഭവന നിര്‍മാണ പദ്ധതി, തൊഴില്‍ സുരക്ഷിതത്വം...
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുല്ലശ്ശേരി ബ്ലോക്കിലെ പാവറട്ടി ഖാദി സൗഭാഗ്യ നവീകരിച്ചു. 37 വർഷത്തെ സേവന പാരമ്പര്യമുള്ള ഖാദി സൗഭാഗ്യ നവീകരിച്ചതിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി...
ദേശിയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം. ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് കര്‍ശന നിര്‍ദേശം നല്കി. എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും ആണ് നിർദേശം നൽകിയത്. അമിക്കസ്ക്യൂറി വഴിയാണ്...
സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്....
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തിലാണ് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എല്ലാ...