അതിരപ്പിള്ളി വനമേഖലയിൽ ഒരു ആനയെക്കൂടി അവശനിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് അവശതയിലായ ആനയെ കണ്ടെത്തിയത്. വനം മന്ത്രിയുടെ നിർദേശ പ്രകാരം ആനക്ക് ചികിത്സ നൽകാൻ രണ്ടു വിദഗ്ദ ഡോക്ടർമാർ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചു....
കാസർകോട് നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു നടത്തിയ പരിശോധനയിൽ ഇന്നോവ കാറിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച 25 ഗ്രാം എം ഡി എം എ യും രണ്ടു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പഴയങ്ങാടി...
സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 38120 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതല്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില രണ്ടു തവണ...
തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് സമരം. വ്യാഴാഴ്ച രാത്രി സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ വക്കത്ത് വച്ചാണ് ബസുടമയായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ ആക്രിമിക്കപ്പെട്ടത്. ഓട്ടോയിലെത്തിയ...
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ വഴിതെറ്റിയെത്തിയ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണു. വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്ത് നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. തിരുവല്ല...
ഭാരതപ്പുഴയിലെ ജലനിരപ്പ് നിരീക്ഷിക്കാൻ യന്ത്രസംവിധാനത്തിൻ്റെ മേന്മ. പുതിയ കൊച്ചിൻ പാലത്തിനു മുകളിലായാണ് ജലനിരപ്പ് ഉയരുന്നതു രേഖപ്പെടുത്താൻ യന്ത്രസംവിധാനം സ്ഥാപിച്ചത്. തൃശ്ശൂർ ഇറിഗേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് സ്വയം പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം...
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതിന് പിന്നാലെയാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്നുള്ള വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും നിറഞ്ഞതിനെ തുടര്‍ന്ന് തുറന്ന്...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ, ആലപ്പുഴ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ് ചയിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ്...