സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും പ്രവേശനവും വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17...
ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചയ്ക്ക് കാരണം സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചതാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും....
ആലപ്പുഴ ദേശീയപാതയില്‍ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരുക്ക് . ആലപ്പുഴ വലിയമരം സ്വദേശിയായ നിഹാസ് (29) ആണ് മരിച്ചത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു...
ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പോലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസുകാര്‍ മൊബൈല്‍ ഫോണ്‍...
മൂവാറ്റുപുഴ എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ ഗര്‍ത്തം. ആശങ്ക സൃഷ്ടിച്ച് ഗര്‍ത്തം വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ...
കോഴിക്കോട് ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് കനത്ത നാശനഷ്ടം. മലോക്കണ്ടിയിൽ കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടിൽ വൈദ്യുതി മീറ്ററും സ്വിച്ച് ബോർഡും തകർന്നു. മീറ്ററും മറ്റും പൊട്ടിത്തെറിച്ച് അയൽ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. വീടിനും തകരാർ സംഭവിച്ചെങ്കിലും വീട്ടുകാർ...
ഹജ്ജിനെത്തിയ മലയാളി വനിത തീര്‍ഥാടക പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്....
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4,735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ്ണവില ഇന്നലെ...
കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2021 -22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരായിരിക്കണം. ആദ്യ ചാൻസിൽ എസ് എസ്...
ഈ വര്‍ഷത്തെ നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ഓഗസ്റ്റ് നാലിന് പുലര്‍ച്ചെ 5.40 നും 6 മണിക്കും...