സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായാണ് ശ്രീറാമിനന്റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. പുതിയ കലക്ടറായി പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്. കൃഷ്ണ തേജയെ നിയമിച്ചു. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി...
കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന...
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്സ്റ്റണാണ് മരിച്ചത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് കിംഗ്സ്റ്റണ്‍ ഉള്‍പ്പെടെ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പല ജില്ലകളിലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം,...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 60 സെ.മി വീതം ഉയർത്തി. മണിയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതൽ ഉയർത്തി. നെയ്യാർ...
ഓണക്കാലത്ത് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച് കെ.എസ്.ആര്.ടി.സി. കെ-സ്വിഫ്റ്റ്, കെ.എസ്.ആര്.ടി.സി. സര്‍വീസുകളില്‍ ഫ്ളെക്സി ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഉത്തരവിറങ്ങി. ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ മറ്റ് സംസ്ഥാനത്തുള്ളവര്‍ യാത്രക്കായികെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്നത് കണക്കിലെടുത്താണ് ഇത്തരം സര്‍വീസുകളില്‍ ഫ്ളെക്സി നിരക്ക്...
പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളെ എസ്എഫ്ഐ സമരത്തിന് കൊണ്ട് പോയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ജില്ലാ കളക്ടർക്കും എസ്പിക്കും ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും...
തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു....
തിരുനാവായയിൽ നിയന്ത്രണം വിട്ട ലോറി പിറകിലേക്കിറങ്ങി വൈദ്യുതി തൂൺ തകർത്തു. കുറുമ്പത്തൂർ ചേരുരാൽ കയറ്റത്തിൽ രാവിലെയാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവിൽ നിന്നും വെള്ളക്കുപ്പികളുമായി ചന്ദനക്കാവിലേക്ക് പോകുന്നലോറിയാണ് അപകടത്തിൽ പെട്ടത്. ചേരുരാൽ കയറ്റം കയറുന്നതിനിടയിൽ എതിരെ വന്ന...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശികളില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്....