രണ്ടു ദിനങ്ങളിലായി വാഴാനി മേഖലയിൽ ആനക്കൂട്ടം തുടർച്ചയായി നാശനഷ്ടങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചത്. (VIDEO REPORT)
കുന്നംകുളം തൂവാനൂരിൽ നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. തെങ്ങിൻ മടൽ കൊണ്ട് കുട്ടിയുടെ മുഖത്ത് അടിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പ്രസാദ് എന്നയാളാണ് മർദിച്ചത്.
മറ്റത്തൂർ പത്തുകുളങ്ങരയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. പത്തുകുളങ്ങര വെണ്ണുറാൻ സജീർ ബാബുവിന്റെ മൂന്നര വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്. വീടിനു സമീപം തോട്ടത്തിലേക്ക് മേയാൻ വിട്ട പശുക്കുട്ടി ഇന്നു രാവിലെയാണ് ആക്രമിക്കപ്പെട്ടത്. നേരത്തെയും ഇവിടെ പുലി...
ദേശീയ വ്യാപാരി ദിനത്തോട് അനുബന്ധിച്ച് വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.(VIDEO REPORT)
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്തുവാൻ വേണ്ടി മുക്കാട്ടുകര ഗവൺമെന്റ് എൽ.പി.സ്കൂളിൽ കുട്ടികൾക്ക് പതാക നൽകുകയും, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഓർമ്മദിനവും ആചരിച്ചു. നെഹ്റു യുവകേന്ദ്രയുടെയും, ഇസാഫ് ബാങ്കിന്റെയും...
ഗുരുവായൂർ ക്ഷേത്രം പ്രസാദ കൗണ്ടറിനടുത്തും സത്രം ഗേറ്റിനു സമീപത്തും കിഴക്കേ നടപ്പുരയിലും 8 പേർക്ക് തെരുവു നായയുടെ കടിയേറ്റു. 7 പേർക്ക് ദേവസ്വം മെഡിക്കൽ സെന്ററിലും ഒരാൾക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നൽകി....
ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായകേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന് മകന് ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്....
കഴിഞ്ഞ ദിവസം തകരാറിലായ വലിയ നാഴികമണിക്ക് പകരമായി താൽക്കാലികമായി പുതിയ മണി സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് നൂറ്റാണ്ട് പഴക്കമുള്ള വെള്ളോടിൽ തീർത്ത നാഴികമണി തകരാറിലായത്. മണിയുടെ നാക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ദ്രവിച്ച് നാക്ക് വീഴുകയായിരുന്നു....
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാനത്ത് എല്ലാ സോണുകളിലും മുസ്ലീം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് ,എസ് എം എ തുടങ്ങിയ സംഘടനയുടെ സോൺ, സെക്ടർ, യൂണീറ്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന ജാഗ്രത...
വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ നിയമങ്ങളെ പറ്റി അഭിഭാഷകർക്കായുള്ള തുടർപഠന ക്ലാസ്സുകൾക്ക് തുടക്കമായി. ക്രിമിനൽ നടപടി ക്രമത്തെ കുറിച്ചുള്ള ആദ്യ ക്ലാസ്സിന് അഡ്വ.പി.കെ.ദിനേശൻ നേതൃത്വം നൽകി. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഇ കെ. മഹേഷ്...