തൃശ്ശൂര്‍ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി ജലീൽ , സഹായി തമിഴ്നാട്...
റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.
കുന്നംകുളം നഗരസഭയില്‍ പാതയോര പൊതുശുചിമുറി സംവിധാനമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ത്രിവേണി ജംഗ്ഷന് സമീപം രണ്ട് ശുചിമുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തനം....
ആഗസ്റ്റ് 3 ന് നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്കുള്ള നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തി. പഴുന്നാനപാടത്ത് കൃഷി ചെയ്ത നെൽ കതിരുകളുമായി 88 വയസ്സുള്ള ആലാട്ട് വേലപ്പൻ ഇന്ന് ക്ഷേത്രത്തിലെത്തിച്ചു.67 വർഷമായി ഗുരുവായൂരിൽ നെൽക്കതിർ നൽകിവരുന്നതായി വേലപ്പൻ...
കരുവന്നൂരില്‍ കോടികളുടെ തട്ടിപ്പ് നടന്നതിന് പിന്നാലെ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണം തിരികെ നല്കുമ്പോള് ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ്നിര്ത്തിവെയ്ക്കാന് കോടതി ഉത്തരവിട്ടത്. അടിയന്തരമായി പണം ആവശ്യമുള്ളവര്‍ക്ക് മാത്രം തിരിച്ചു നല്‍കാമെന്നാണ്...
തൃശൂർ കോട്ടപ്പുറം ഡിവിഷൻ 36ൽ വൈദ്യുതിഭവന് സമീപത്തെ വൻ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. സമീപത്തെ ഫ്ലാറ്റിലേയ്ക്കാണ് മരം മറിഞ്ഞത്. തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി...
കുന്നംകുളം നഗരസഭയില്‍ 25.14 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. 328 പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഉല്പാദന മേഖല, പാര്‍പ്പിട പദ്ധതികള്‍, വനിത ഘടക പദ്ധതി, കുട്ടികള്‍,...
വടക്കാഞ്ചേരി ടൗൺ ശ്രീ മാരിയമ്മൻ കോവിലിൽ വർഷന്തോറും കർക്കിടക മാസത്തിൽ നടത്തി വരാറുള്ള അഷടദ്രവ്യ മഹാഗണപതി ഹോമവും ഇല്ലം നിറയും, നിറപുത്തരിയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു .ക്ഷേത്രം തന്ത്രി അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിയുടേയും, ക്ഷേത്രം മേൽശാന്തി...
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നതിന്റെ ഭാഗമായി നന്മ പുസ്തകമേള സംഘടിപ്പിച്ചു. മണ്ണുത്തി സെന്റ് ആന്റണീസ് പള്ളിയിലെ ഏകോപന സമിതിയാണ് നന്മ പുസ്തകമേള ഒരുക്കിയത്. കോര്പ്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വായനയിലൂടെ അറിവും അനുഭവവും...
കനത്ത മഴയിൽ വേലൂരിൽ വീടിന്റെ മതിൽ തകർന്ന് വീണു. വേലൂർ വാർഡ് 12 സൊസൈറ്റി പാടത്തിന് സമീപമുള്ള അറക്കൽ തങ്കച്ചന്റെ വീടിന്റെ സൈഡ് മതിലാണ് ഇടിഞ്ഞ് വീണത്.