ചേറ്റുവയിൽ ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യ ബന്ധനത്തിനായുള്ള ഒരുക്കങ്ങൾക്കിടെ പുഴയിൽ വീണ് തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി മണലികര ആർ. സി സ്ട്രീറ്റിൽ സുരേഷ് പീറ്റർ (34) ആണ് മരിച്ചത്.
കപ്പലിൽ ജോലി നൽകാമെന്ന് പറഞ്ഞ് വരന്തരപ്പിള്ളി സ്വദേശിയിൽനിന്ന് നാലരലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കോട്ടയം മൂലവട്ടം സ്വദേശി ഉട്ടുപ്പിൽ അമൽ (27) ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയെ പിടികൂടാനുണ്ട്.വരന്തരപ്പിള്ളി സ്വദേശി ഗിരിജാവല്ലഭൻ്റെ പരാതിയിലാണ് നടപടി. ഇയാളുടെ...
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും അതിനേക്കാൾ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന കാലത്തെ വരവേൽക്കുന്നത്.52 ദിവസത്തെ മത്സ്യബന്ധന നിരോധന...
ചാലക്കുടി നഗരസഭ രൂപീകൃതമായിട്ട് 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ചുള്ള ആഘോഷത്തിൻ്റെ ഭാഗമായി വിജയോത്സവം പരിപാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. കലാഭവൻ മണി സ്മാരക പാർക്കിൽ നടന്ന പരിപാടിയിൽ എസ് എസ് എൽ സി,...
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൂറ് മേനി വിജയം കൊയ്ത് മുന്നേറുകയാണെന്നും പൊതു വിദ്യാഭ്യാസം മെച്ചപ്പെട്ടതോടൊപ്പം അതിൻ്റെ ഗുണഭോക്താക്കളായ സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മിന്നുന്ന വിജയം നേടുകയാണെന്നും നിയമസഭ സ്പീക്കർ എം ബി രാജേഷ്. ഒല്ലൂർ എംഎൽഎ...
തലപ്പിള്ളി സംരംഭക വേദിയുടെ മുഖ്യ രക്ഷകർത്താക്കളായ ടി.വി.ശ്രീരാമകൃഷ്ണൻ, വി.ആർ.ദിനേശ്കുമാർ,കനിവ് സെക്രട്ടറി വി.ആർ.രാജേഷ്, പ്രസിഡന്റ് പി.എസ്.ശരത്,ഓഡിറ്റർ എം.അനീഷ് എന്നിവർ ചേർന്ന് സംഭാവന വിഹിതം (Rs.10000/-) വടക്കാഞ്ചേരി ആക്ട്സ് ഓഫീസിൽ വെച്ച് ഭാരവാഹികൾക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി.ഫ്രാൻസിസ്...
ഗുരുവായൂര്‍ കുരിഞ്ഞിയൂരില് 22-കാരന് മരിച്ചത് മങ്കിപോക്സ് മൂലമാണെന്ന് സംശയം. ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയ ഇയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. പോലീസിന്റേയും ആരോഗ്യവകുപ്പിന്റേയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെ...
24.05.2022 തിയ്യതി വടക്കാഞ്ചേരി കണ്ണംമ്പാറ സ്വദേശി ശ്രീജു എന്നയാളെ തട്ടി കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മാരകമായി പരിക്കേൽപിച്ച്, വധിക്കാൻ ശ്രമിച്ച് കവർച്ച നടത്തിയ പ്രതികളിൽ പത്തനംതിട്ട , ഗോവ എന്നിവടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന നിരവധി കേസ്സുകളിലെ...
വാടാനപ്പള്ളി അഞ്ചങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് വ്യാസ നഗർ ഫിഷറീസ് കോളനി സ്വദേശി വലിയ താഴത്ത് വീട്ടിൽ ഷാഹുൽ ആണ് അറസ്റ്റിലായത്.
കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 13.20 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. സമഗ്ര വികസനം ലക്ഷ്യമാക്കി 212 പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുക. ഉല്പാദനമേഖലയ്ക്കായി 1.08 കോടി രൂപയും സേവന മേഖലയിലേയ്ക്ക് 6.74 കോടി...