വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റിൽ പതിനേഴുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരിബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മംഗലം പുറപ്പുഴയിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അലൻ (17) ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ്...
ബഫർ സോൺ വിഷയത്തിൽ അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ ആരംഭിച്ചു. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി,...
പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷൈക്ക് മക്ക് ബുൾ, ഷൈക്ക് മുഹമ്മദ് കൗഷാർ എന്നിവരെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ്...
ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മൊയ്തീൻ പള്ളി സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കേകാട് ജൂതംകുളം സ്വദേശി പാതയിൽ 42 വയസുള്ള ഷെരീഫിനാണ് പരിക്കേറ്റത്. തൃശൂർ – ഷൊർണുർ സംസ്ഥാന...
പുത്തൻചിറ മങ്കിടിയിലെ പെട്രോൾ പമ്പിന്റെ ഓഫീസ് റൂമിന്റെ ഗ്ലാസ് ജനൽ ഭേദിച്ച് അകത്തു കടന്ന മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ച 20,000 രൂപയോളം കവർന്നതായി പമ്പ് ഉടമകൾ അറിയിച്ചു . രാവിലെ ജീവനക്കാരൻ ഓഫീസ് തുറന്നപ്പോൾ ആണ്...
വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ചാവക്കാട് ബീച്ച് അണിഞ്ഞൊരുങ്ങി. 2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികള്‍ ബീച്ചിൽ നടപ്പിലാക്കിയത്. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഇതിലെ മുഖ്യ ആകര്‍ഷണം. ബീച്ചിലെത്തുന്ന കുരുന്നുകള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന...
തൃശൂർ പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത് . തൃശൂർ അരണാട്ടുകര സ്വദേശി അമ്പാടിക്കുളം വിനു (32)വിനെയാണ് പോക്സോ കേസ്സിൽ ശിക്ഷിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ വിധി പ്രഖ്യാപിച്ചത്. പോക്സോ...
വടക്കാഞ്ചേരി ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് തരകൻ അധ്യക്ഷനായ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. മധുസൂദനൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യ്തു . ഡിസ്ട്രിക്ട് 318ബി യുടെ ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ട സണ്ണി...
ചാവക്കാട് പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. പുന്ന സ്വദേശി പുതുവീട്ടിൽ ബാബുവിന്റെ ഭാര്യ റസിയക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം .ഗുരുതരമായി പരിക്കേറ്റ റസിയയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടൂർ പടവലപറമ്പിൽ റഫീക്കിന്റെ മകൾ 19 വയസുള്ള റംസിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയ പാതയിലായിരുന്നു അപകടം നടന്നത് . സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം...