സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. ഐക്യകണ്ഠ്യേനയാണ് കാനം തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പ്രായപരിധി കടന്നതിനാല്‍ സി.ദിവാകരന് പിന്നാലെ, കെ.ഇ.ഇസ്മായിലും സംസ്ഥാനകൗണ്‍സിലില്‍ നിന്ന് പുറത്തായി. പീരുമേട്...
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. വിദഗ്ധ പരിചരണത്തിനായി അദ്ദേഹത്തെ അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റി. മൂത്രത്തിലെ അണുബാധയ്ക്കൊപ്പം രക്തസമ്മർദ്ദവും ശ്വാസതടസ്സവും നേരിട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ...
കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഓദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രികൂടിയായ കോടിയേരിക്ക് ഗണ്‍സല്യൂട്ട് ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ പൂര്‍ണ്ണ ബഹുമതിയോടെയാണ് സംസ്ക്കാരം നടത്തിയത്. മക്കളായ...
വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡിഷ് ശാസ്ത്രജ്ഞന് സ്വാന്റെ പേബോവിന്. ജനിതകഗവേഷണത്തിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്കാരം. ആദിമനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു പഠനവിഷയം
കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. പവന് 280 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 37,480 രൂപയായി. 4685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില.
ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാനിയൻ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനിൽനിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനം ഇന്ത്യൻ സുരക്ഷാ ഏജൻസികളുടേയും വ്യോമസേനയുടെയും കർശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ...
മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകനും ഭാഷാദ്ധ്യാപകനും ഇടതു ചിന്തകനുമായിരുന്ന എം.എന്‍.വിജയന്റെ പതിനഞ്ചാം ഓർമദിനമാണിന്ന്. കേരള സമൂഹത്തിൽ ശക്തമായി പ്രതികരിക്കാന്‍ ശ്രമിച്ച ചിന്തയുടെ തീവെളിച്ചമായിരുന്നു എം.എന്‍.വിജയന് .സിപിഐഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അധ്യക്ഷനും ദേശാഭിമാനി...
തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി തർക്കങ്ങൾ, അപകടത്തിൽ പെടുന്ന...
ലെെഫ് മിഷൻ കരാർ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസിൽ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാൽ സ്വപ്നയുടെ ചോദ്യം ചെയ്യൽ നാളത്തേക്ക്...
മലയാളിയും മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖര്‍. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന...