കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. മലയാള മാസം കന്നി ഒന്നായ 17ന് പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടത്തും.5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം...
അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറയില്‍ ബന്ധുവിന്റെ പുതിയ വീട് താമസത്തിന്...
മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള കാട്ടില്‍ നിന്നാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കല്ല്...
തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ...
തൃശൂർ ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബിക്ക് (41) ആണ് മരിച്ചത്. പ്രദേശവാസിയായ വല്ലച്ചിറ സ്വദേശി രാഗേഷും ജോബിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ ജോബിക്ക് നെഞ്ചത്തും,...
ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ യുവാവിന് കുത്തേറ്റു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബിക്ക് (41) ആണ് പരിക്കേറ്റത്. തൈക്കാട്ടുശ്ശേരി കള്ള് ഷാപ്പിൽ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്ന്...
തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന വനംവകുപ്പ് ദൗത്യസംഘാംഗം മരിച്ചു. കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകള്‍ക്കൊപ്പം എത്തിയ കോഴിക്കോട് മുക്കം സ്വദേശി ഹുസൈന് ഒരാഴ്ച മുന്‍പാണ് പരുക്കേറ്റത്. കാട്ടാന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ മയക്കുവെടിവെക്കുന്ന ഡാര്‍ട്ട് സംഘത്തിലെ...