ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം, മകരവിളക്ക് ദിവസമായ ജനുവരി...
ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. അമ്മയടക്കം അഞ്ച് ആനകള്‍ ഒപ്പമുണ്ടായിരുന്നു. ആക്രമണത്തിലോ, കുടുക്കില്‍ കുടുങ്ങിയോ തുമ്പിക്കൈ അറ്റതാകാമെന്ന് നിഗമനം. നാട്ടുകാരനായ സജിന്‍ ഷാജുവാണ് വനപാലകരെ വിവരം അറിയിച്ചത്.
ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും...
ജമ്മു കശ്മീരിലെ കുപ്വാരയിലെ മലയിടുക്കില്‍ വീണ് മൂന്ന് സൈനികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഒരു സൈനിക ഉദ്യോഗസ്ഥനാണ്. കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് ഓപ്പറേഷനിടയിലാണ് അപകടമുണ്ടായത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും (ജെസിഒ) മറ്റ് രണ്ട്...
ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയേറ്റി ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ. അലിഗഡിലെ കൻവാരിഗഞ്ജിലെ വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. ‘കഴിഞ്ഞ കുറച്ച് ദിവസമായി വിള്ളൽ രൂപപ്പെടുകയാണ്. ഇതുകാരണം തന്നെ ജനങ്ങൾ ആശങ്കയിലാണ്.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5130 രൂപയും പവന് 41,040 രൂപയുമായി.
ചരിത്ര പ്രസിദ്ധവും മതസൗഹാർദത്തിന്റെ പ്രതീകവുമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. പതിനായിരക്ക ണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എരുമേലിയിൽ എത്തും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾക്ക് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഇരുനൂറ് പേരടങ്ങുന്ന...
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്. പത്തനംതിട്ട...
കിഴക്കൂട്ട് അനിയൻ മാരാരെ പുതിയ മേള പ്രമാണിയായി പാറമേക്കാവ് ദേവസ്വം ബോർഡ് നിശ്ചയിച്ചു. ചൊവ്വാഴ്ച നടന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.പുതിയ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ 1961 മുതൽ പൂരത്തിൽ സജീവമാണ്. എല്ലാവർക്കും...
പാലക്കാട്ട് ട്രെയിനില്‍ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ നിന്ന് ലഹരിമരുന്നായ ചരസ് ആണ് പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ആര്‍പിഎഫും എക്സൈസും സംയുക്തമായാണ്...