ഇന്നത്തെ വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിങ് വഴിയും പുല്ലുമേട് വഴിയും ആളുകൾ എത്തുന്നുണ്ട്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്
രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 80 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയിൽ...
പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ്, 10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാല കയറി ഇരിപ്പുറപ്പിച്ചത്. കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെയാണ് ഒടുവിൽ...
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നീന്തൽ പരിശീലനത്തിന്റെ എട്ടാം ഘട്ടമായ ജലയാനം 8 ന്റെ സമാപന ചടങ്ങ് ഉൽഘാടനവും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നഗരസഭ കൗൺസിലർ കെ.യു. പ്രദീപ് സർട്ടിഫിക്കറ്റ് എ.ബി....
945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ...
മച്ചാട് റേഞ്ചിലെ നൂറ് കണക്കിന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മച്ചാട് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്...
ഹൈക്കോടതിയുടെ മഥുര ബെഞ്ചാണ് തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും പോലീസ് മേധാവിയ്ക്കും നിർദേശം നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രായപൂർത്തിയായിട്ടില്ലാത്തവർ പലരും മദ്യത്തിന് അടിമകളാകുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്...
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. സ്വർണക്കപ്പിനായി ആതിഥേയരായ കോഴിക്കോടും കണ്ണൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടാമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
സന്നിധാനത്ത് വെടിപ്പുരയിൽ കതിന പൊട്ടിതെറിച്ച് ഉണ്ടായഅപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചെങ്ങന്നൂർ സ്വദേശി ജയകുമാറാണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
നാടിൻ്റെ ഐക്യത്തിനും, കൂട്ടായ്മയക്കും വേണ്ടി കരുമത്രയിൽ ദേശപാന ആഘോഷിച്ചു. മച്ചാട് മാമാങ്കം കരുമത്ര ദേശകമ്മറ്റിയുടെ നേതൃത്വത്തിൽ ദേശകമ്മിറ്റി ഓഫീസിലാണ് ചടങ്ങുകൾ നടന്നത്. വൈകീട്ട് ദീപാരാധന, മച്ചാട് രഞ്ജിത്തിന്റെ തായമ്പക, പാനതുള്ളൽ, തിരിയുഴിച്ചിൽ, തളിക പൂജ, കനൽചാട്ടം,...