തൃപ്പൂണിത്തുറ ആര്‍ടി ഓഫിസിന് കീഴിലുള്ള പുത്തന്‍കുരിശില്‍ ഒരുക്കിയ അത്യാധുനിക ടെസ്റ്റ് സെന്റര്‍ തുറന്നു. സെന്‍സര്‍, സിസിടിവി ക്യാമറകള്‍, വിഡിയോ റെക്കോര്‍ഡിങ് എന്നിവയെല്ലാമുള്ളതാണ് പുതിയ കേന്ദ്രം. ഡ്രൈവിങ് പഠിപ്പിക്കുന്നവരും ഇതനുസരിച്ച് രീതികളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. യു.ജി.സി. മാനദണ്ഡം പാലിക്കാതെയാണ് നിയമനമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തി. അസാധുവാക്കിയത് തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം.
കാട്ടാനയാക്രമണത്തില്‍നിന്നു വഴിയാത്രക്കാരന് തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്.മെയിന്‍ റോഡിലൂടെ ഓടി നടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ ചീറിയടുത്തു. തമ്പിയെ...
സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് സുനിലിനെ...
വടക്കാഞ്ചേരി നഗരസഭയിലെ ഏഴാം ഡി വിഷനിൽ ഉൾപ്പെട്ട ഇരട്ടക്കുളങ്ങര പ്രദേശത്ത് വർഷങ്ങളായി സി.പി.എം പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കുടുംബങ്ങളിലെ 25 പേരടങ്ങുന്ന സംഘം സി.പി.എം പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നു. മണ്ഡലം പ്രസിഡൻ്റ് എ.എസ്.ഹംസയുടെ...
തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് ഡാമിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം ഡാമിൽ കണ്ടെത്തിയത്. ചോറ്റുപാറ പ്രദേശത്ത് വാടകക്കു താമസിക്കുന്ന എരുമേലി സ്വദേശി 64 വയസ്സുള്ള സുധാകരനാണ് മരിച്ചത്.വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർ...
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് എന്നിവരെ ആണ് കണ്ടെത്തിയത്. പൂണ്ടി വനത്തിനുള്ളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പുതുവര്‍ഷതലേന്ന് ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. 35ഓളം പേര് ചേര്‍ന്ന് രണ്ട് ദിവസമായി നടത്തിയ...
കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകള്‍.ഒന്നരലക്ഷത്തിലധികം ആളുകള്‍...
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പ്രതിദിന വേതനം 1,500 രൂപയാക്കണമെന്നാണ് ആവശ്യം. ഒ.പി. ബഹിഷ്ക്കരിക്കും. ആശുപത്രിയില്‍ അടിയന്തര സേവനത്തിനുള്ള നഴ്സുമാര്‍ മാത്രം ജോലി ചെയ്യും. നഴ്സുമാര്‍ കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. രാവിലെ...