കഴിഞ്ഞ ദിവസം രാത്രി നടന്ന ലോകകപ്പ് ഫുട്ബോള്‍ അര്‍ജന്റീന –ഓസ്ട്രേലിയ മല്‍സരം കാണാന്‍ പോയ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പെരുവള്ളൂരില് മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. മാവൂര്‍ സ്വദേശി നാദിറാണ് മരിച്ചത്. ബിഗ്...
കാണികൾ ഇരിക്കുന്നിടത്തേയ്ക്കാണ് മരച്ചില്ല ഒടിഞ്ഞു വീണത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. അഗ്നിരക്ഷസേന അംഗങ്ങൾ സ്ഥലത്തെത്തി മരച്ചില്ല മുറിച്ചു മാറ്റി. മന്ത്രി വി.ശിവൻകുട്ടിയും സംഭവ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.0
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ തുറന്നേക്കും. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. നിലവിൽ ജലനിരപ്പ് 140.10 അടിയാണ്ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട് ആദ്യ...
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു...
നടന് കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു കൊച്ചുപ്രേമന്. കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.
ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാനം മണ്ണാണ് എന്ന സന്ദേശമുയർത്തി സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാതല ലോക മണ്ണ് ദിനാചരണം ഡിസംബർ 5ന് കാലത്ത് 9.30 ന് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ ഹയർ...
വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്,നിർമാണ കരാർ കമ്പനിയായ...
നാലുവർഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കമാകും. കോവിഡ് മൂലം രണ്ടുവർഷം മുടങ്ങിയ മേളക്ക് ഇക്കുറി വൈവിധ്യവും ഏറെ. നാലുദിവസമായി രാത്രി വരെ നീളുന്ന മേളയിൽ ചന്ദ്രശേഖരൻനായർ...
1922 ജനുവരി ആറിനായിരുന്നു നിലമ്പൂർ കോവിലകം തമ്പുരാൻ കേശവനെ ഗുരുവായൂരപ്പന് സമർപ്പിച്ചത്. മലബാർ കലാപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിച്ചാൽ ഗുരുവായൂരിൽ ഒരാനയെ നടയ്ക്കിരുത്താമെന്നു, നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാട്ടിയായിരുന്ന, കുട്ടി അനുജത്തി തമ്പാട്ടി നേർന്നിരുന്നു....
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക്...