ഹെവി വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി ഗതാഗത വകുപ്പ്. നവംബർ 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുപറഞ്ഞു.
കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ് മരിച്ചത്
കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തിൽ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്.
_കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപിയുടെ ജാഗ്രത നിർദ്ദേശം. പൊതു പരിപാടികൾക്ക് സുരക്ഷ ഉറപ്പാക്കണം, പാർട്ടി പരിപാടികളിലും ജാഗ്രത നിർദേശം. തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിയിലെത്തി._
എങ്കക്കാട് കുന്നത്ത് പറമ്പിന് സമീപം താമസിച്ചിരുന്ന ജയഭാരതി , 75 വയസ്, ഇന്നലെ രാത്രി 11 മണിക്ക് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട വിവരം ദു:ഖത്തോടെ അറിയിക്കുന്നു. സംസ്ക്കാരം 12 മണിക്ക് ( എങ്കക്കാട് റെയിൽവെ ഗേറ്റിന്...
പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം .കിരീടങ്ങൾ ഇന്ന് ഉച്ചപൂജക്കുശേഷം സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്.
ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപെട്ടു. പൂമംഗലം പഞ്ചായത്തിൽ താമസിക്കുന്ന യുവതിക്കാണ് ഇടിമിന്നലിൽ വൈദ്യുതാഘാതം ഏറ്റതിനെ തുടർന്ന് കേൾവിശക്തി നഷ്ടമായത്. യുവതിയുടെ ശരീരത്തിൽ ഗുരുതരമായി പൊള്ളല്‍ ഏറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആണ് അപകടം ഉണ്ടായത്.
സംസ്കാരം 25-10-2023 രാവിലെ 10 മണിക്ക് ചെറുതുരുത്തി പള്ളം പുണ്യതീരത്ത്
ഇന്ന് ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24ന് ലോക പോളിയോ...
ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. അറിവിന്റെ ലോകത്തേക്ക് അക്ഷര പൂജയുടെ പുണ്യവുമായി കുരുന്നുകൾ ഹരിശ്രീ കുറിക്കും. വിജയദശമി ദിവസമായ ഇന്ന് വിദ്യാരംഭത്തോടെ പൂജയെടുക്കും..