എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു....
അദ്വൈത ദര്‍ശനത്തിന്റെ ആധുനിക ആചാര്യൻ. ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന...
ഓർമ്മക്കുറവിന്റെയും ആശയക്കുഴപ്പത്തിന്റെയും ഗുരുതരമായ മസ്തിഷ്ക രോഗമാണ് അൽഷിമേഴ്സ്. കൃത്യസമയത്ത് രോഗനിർണയം നടത്തുകയും കൈകാര്യം ചെയ്യുകയും ചെയ്തില്ലെങ്കിൽ, ഒരാളുടെ മാനസിക കഴിവുകളായ പഠനം, ചിന്ത, ന്യായവാദം, ഓർമ്മപ്പെടുത്തൽ, പ്രശ്നപരിഹാരം, തീരുമാനമെടുക്കൽ, ശ്രദ്ധ എന്നിവയെ പ്രതികൂലമായി ബാധിക്കും.
കാസർകോട്- തിരുവനന്തപുരം റൂട്ടിൽ 24 ന് സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു. ട്രെയിൻ ഇന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും.കാസർകോട് റൂട്ടിൽ ട്രയൽറൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക.
ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ്.
തിരുവോണം ബംബർ നറുക്കെടുപ്പ് ഇന്ന്. 25 കോടിയാണ് സമ്മാന തുക. ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗാർഖി ഭവനിലാണ് നറുക്കെടുപ്പ്..
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്....
മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാവർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു...
ഇന്ന് ജഗത്തിന്റെ വാസ്തുശില്പിയായ വിശ്വകര്‍മ്മാവിൻ്റെ ജയന്തി ദിനം. ചിങ്ങത്തില് നിന്ന് കന്നിയിലേക്ക് സൂര്യന് സംക്രമിക്കുന്ന കന്യസംക്രാന്തി ദിനമാണ് ജഗത്തിന്റെ വാസ്തുശില്പിയും, പ്രപഞ്ച സൃഷ്ടാവുമായ വിശ്വകര്‍മ്മാവിൻ്റെ ജയന്തിയായി ആഘോഷിക്കുന്നത്.
പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആർ. ഓമനക്കുട്ടൻ....