സംസ്ഥാനത്ത് സ്കൂൾ ബസുകൾക്ക് ‘വിദ്യാവാഹിനി’ റജിസ്ട്രേഷൻ നിർബന്ധമാക്കിവിദ്യാവാഹിനി ആപ്പില്‍ റജിസ്റ്റർ ചെയ്യാത്ത സ്കൂൾ ബസുകൾക്ക് ഇനിമുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.സ്കൂൾ ബസുകളുടെ റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി...
കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര് പിടിയില്‍. 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പെരിയാര്‍ ലോവര്‍ ഡിവിഷനില്‍ രണ്ട് പശുക്കളെ കടുവ കൊന്നു. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളാണ് ചത്തത്.
ചാലക്കുടി പോട്ട സ്വദേശി അമലിനെ(25) വെന്റിലേറ്ററിലേക്ക് മാറ്റി. മരുന്ന് കഴിച്ചതോടെ ശരീരത്തിൽ നീര് വച്ചു, അപസ്മാരത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചതോടെയാണ് അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്രോഗ ലക്ഷണങ്ങൾ മരുന്ന് മാറി കഴിച്ചത് കൊണ്ടല്ല എന്നാണ് മെഡിക്കൽ ബോർഡിന്റെ വിശദീകരണം....
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. രാവിലെ 9:30-ന് തന്നെ പരീക്ഷകള്‍ക്ക് തുടക്കമായി. ഈ വര്‍ഷം സംസ്ഥാനത്ത് 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന്...
പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ തല്ലിയതിനാണ് നടപടി.സ്ഥാനം കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റിലായി. മൂന്നു കേസുകളിലായി 1.8 കോടി രൂപയുടെ മൂന്നേകാല്‍...
ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികൾ തകർക്കുകയും പ്രദേശത്തെ ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുകയും ചെയ്ത ആനയെയാണ് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇപ്പോൾ...
ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കലക്ടർ.എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ...
സ്വർണ വില ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 40,800 രൂപയാണ് വില. ഒരു ഗ്രാമിന് 5100 രൂപയാണ് വില.