ലൈഫ് മിഷൻ കേസിൽ കോഴയിടപാട് നടന്നുവെന്ന് സ്വപ്ന സുരേഷ്. ആറ് കോടിയുടെ കോഴ ഇടപാട് നടന്നു. തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സ്വപ്നയും സരിത്തും ഇ ഡിക്ക് മുന്നിൽ ഹാജരായി.ഇനിയും തന്റെ...
എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. കൊമ്പനാട് സ്വദേശി കൊച്ചുടി എൽദോസ് ആണ് മരിച്ചത്. രാവിലെയാണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ കൂറ്റന്‍ നാലുകാതന്‍ ചരക്ക് വഴിപാടായി ലഭിച്ചു. ചേറ്റുവ സ്വദേശിയായ പ്രവാസി വ്യവസായി നടുപറമ്പില്എന്. ബി. പ്രശാന്തന് ആണ് 1500 ലിറ്റര്‍ പാല്‍പ്പായസം തയ്യാറാക്കാവുന്ന നാല്കാതന്‍ ഓട്ടു ചരക്ക് വഴിപാടായി നല്‍കിയത്.രണ്ടേകാൽ ടൺ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് തിരിച്ചിറക്കിയത്. രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെ...
എറണാകുളത്ത് നോറോ വൈറസ് ബാധ. എറണാകുളം കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്...
ചെന്നൈക്ക് സമീപം അരക്കോണം നമ്മിലിയിൽ ക്ഷേത്രോൽസവത്തിനിടെ ക്രെയിൻ തകർന്ന് വീണ് മൂന്നു മരണം. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. നമ്മിലി കിൽവീദി ദ്രൗപതി അമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനിൽ ഉയർത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിൻ...
പാറശാലയില്‍ കല്യാണവീട്ടിൽ ലഹരി പാർട്ടിക്കിടയിലെ വാക്കേറ്റത്തിനിടെ ബിയർ കുപ്പിയുടെ കുത്തേറ്റു യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്ത് (40) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാന ജില്ലയെ ഞെട്ടിപ്പിച്ചു...
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിലവിൽ എട്ടു ചീറ്റപ്പുലികളാണുള്ളത്. ആകൂട്ടത്തിലേക്ക് അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ 12 ചീറ്റപ്പുലികൾ കൂടിയെത്തുകയാണ്. ഇത്തവണ സൗത്ത് ആഫ്രിക്കയിൽനിന്നുമാണ് ചീറ്റകളെത്തുന്നത്. ഏഴ് ആൺചീറ്റകളും അഞ്ച് പെൺചീറ്റകളുമാണ് കൂട്ടത്തിലുള്ളത്.
ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്ന് വീണ യുവതി ലോറി ഇടിച്ചു മരിച്ചു. മലപ്പുറം എടവണ്ണ ഒതായിക്കടുത്ത് വെള്ളച്ചാലിലാണ് അപകടം. കാരക്കുന്ന് സ്വദേശിനി ചപ്പങ്ങൽ വീട്ടിൽ ഫാത്തിമയാണ് ലോറി ദേഹത്ത് കയറി മരിച്ചത്....
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും...