വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാൽ മുല്ലപെരിയാർ അണയിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ ആറ് മണിക്ക് 130.85 അടിയാണ് ജലനിരപ്പ്. തമിഴ്നാട്ടിൽ മഴ ശക്തമായതിനാൽ അവർ വെള്ളം കൊണ്ടുപോകുന്നില്ല. ഇതാണ് ജലനിരപ്പ് ഉയരാൻ മറ്റൊരു കാരണം. ഇന്നലെ...
വടക്കാഞ്ചേരി ക്ലെലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ വടക്കാഞ്ചേരി ലയൺസ് ക്ലബ് പ്രസിഡണ്ട് ഐസക് ജോണും സെക്രട്ടറി ഗിരീഷ് കുമാറും ചേർന്ന് പ്രിൻസിപാൾ സിസ്റ്റർ വിമലക്ക് പത്രം നൽകി പ്രകാശനം നടത്തി. മാധ്യമ...
സി.പി.ഡേവിസിൻ്റെ ഓർമ്മദിനമായാ ജൂലൈ 13ന് മണ്ണുത്തി കെ.കരുണാകരൻ സപ്തതി മന്ദിരത്തിൽ വെച്ച് മുൻ എം.എൽ.എ.അനിൽ അക്കര എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി...
മഹാരാഷ്ട്രയില്‍ കനത്ത മഴ സൃഷ്ടിച്ചിരിയ്ക്കുന്ന നാശങ്ങള്‍ക്ക് പിന്നാലെ പകര്‍ച്ചവ്യാധിയും വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേര് ചികിത്സയിലാണ്. ജില്ലയില്‍ കോളറ ബാധിച്ച് ഇതുവരെ 5 പേരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും...
ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റായിരുന്ന അനിൽകുമാർ വേലായുധനെ അറിയിപ്പുപോലും നൽകാതെ ഒഴിവാക്കിയ ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ ബിജെപിക്കുള്ളിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അനിൽകുമാറിനെ മുന്നറിയിപ്പ് പോലും നൽകാതെയാണ് സ്ഥാനത്ത് നിന്നും നീക്കിയതെന്നും ഏരിയ കമ്മിറ്റികളോട് കൂടിയാലോചന...
വടക്കാഞ്ചേരി റെയിൽവേ പുഴ പാലത്തിന് താഴെ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം പാലത്തിന് നേരെ താഴെയുള്ള പുൽ പടർപ്പിലാണ് കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്, ട്രെയിൻ തട്ടി...
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ...
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിസരത്ത് ഏതാനു മീറ്ററുകളോളം പാത പൂർണമായും തകർന്നു കിടക്കുകാണ്. മെഡിക്കൽ കോളേജിലേക്ക് വരുന്ന രോഗികളടക്ക യാത്രാ ദുരിതം അനുഭവിക്കുകയാണ്. തകർന്നു തരിപ്പണമായ റോഡിൽ മഴ പെയ്തതോടെ വലിയ ചെളി കുളങ്ങൾ...
കേരളത്തിൽ ഒരാൾക്ക് മങ്കി പോക്സെന്ന് സംശയമെന്ന് മന്ത്രി വീണ ജോർജ്. യുഎഇയിൽ നിന്നെത്തിയ ഒരു വ്യക്തിക്കാണ് രോഗം . മൂന്ന് ദിവസം മുന്നേയാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്. നേരത്തെ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം...
കുന്നംകുളം കല്ലഴി ക്ഷേത്ര പരിസരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. ക്ഷേത്ര ജീവനക്കാരിയായ മല്ലിക, പ്രദേശവാസികളായ ശാന്ത, മല്ലികയമ്മ, റിജു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.