തൃശ്ശൂര്‍ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി ജലീൽ , സഹായി തമിഴ്നാട്...
റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.
കുന്നംകുളം നഗരസഭയില്‍ പാതയോര പൊതുശുചിമുറി സംവിധാനമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ത്രിവേണി ജംഗ്ഷന് സമീപം രണ്ട് ശുചിമുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തനം....
ഈ വര്‍ഷത്തെ നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ഓഗസ്റ്റ് നാലിന് പുലര്‍ച്ചെ 5.40 നും 6 മണിക്കും...
ആഗസ്റ്റ് 3 ന് നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്കുള്ള നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തി. പഴുന്നാനപാടത്ത് കൃഷി ചെയ്ത നെൽ കതിരുകളുമായി 88 വയസ്സുള്ള ആലാട്ട് വേലപ്പൻ ഇന്ന് ക്ഷേത്രത്തിലെത്തിച്ചു.67 വർഷമായി ഗുരുവായൂരിൽ നെൽക്കതിർ നൽകിവരുന്നതായി വേലപ്പൻ...
കരുവന്നൂരില്‍ കോടികളുടെ തട്ടിപ്പ് നടന്നതിന് പിന്നാലെ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണം തിരികെ നല്കുമ്പോള് ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ്നിര്ത്തിവെയ്ക്കാന് കോടതി ഉത്തരവിട്ടത്. അടിയന്തരമായി പണം ആവശ്യമുള്ളവര്‍ക്ക് മാത്രം തിരിച്ചു നല്‍കാമെന്നാണ്...
മഴക്കെടുതികളെ നേരിടുന്നതിന് സര്‍വ്വ സജ്ജമായി നിലനില്‍ക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ്...
ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ...
കാസര്‍കോട് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളം കയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നത് ഉള്‍പ്പെടെയുള്ള...
അതിരപ്പിള്ളി പിള്ളപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാന മണിക്കൂറുകള്‍ക്കുശേഷം കരകയറി. പുലര്‍ച്ചെ അഞ്ചോടെയാണ് നാട്ടുകാര്‍ ആനയെ വെള്ളപ്പാച്ചിലിനു നടുവില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.മണിക്കൂറുകളോളമാണ് ആന വെള്ളപ്പാച്ചിലില്‍ നിന്നും കാട്ടിലേക്ക് കയറാന്‍ ശ്രമിച്ചത്. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില് നിന്ന്...