മച്ചാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സംഗമം ഹാർമണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാ. ഡെന്നി താണിക്കൽ. ഇടവക വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.അതിരൂപത കൺവീനർ പോൾ പാറക്കൽ മുഖ്യപ്രഭാഷണം...
മങ്കിപോക്സ് ലക്ഷണങ്ങളോടെയുള്ള തൃശ്ശൂരിലെ യുവാവിന്റെ മരണം, ഉന്നതതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ‘വിദേശ രാജ്യത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു’.തൃശ്ശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലം’. ‘മങ്കിപോക്സ് മൂലം...
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിലായി. ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് സ്വർണം ഒളിപ്പിച്ചു കടത്തുമ്പോൾ പിടിയിലായത്. 2647 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരനെ സിഐഎസ്എഫ് ആണ്...
മലപ്പുറം ചോക്കാട് സ്വദേശി കുന്നുമ്മൽ സുരേഷാണ് പിടിയിലായത്. വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയാണ് സുരേഷ്. കഴിഞ്ഞ ദിവസം രാത്രി മലപ്പുറത്ത് നിന്നാണ് പ്രതിയെ നിലമ്പൂർ പോലീസ് പിടികൂടിയത്. കൂത്താട്ടുകുളത്ത് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ...
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ ഇല്ലം നിറയും തൃപ്പുത്തരിയും നടന്നു. തച്ചം കൊട്ട് വിജയന്റെ പാടശേഖരത്തിൽ പ്രത്യേകം തയ്യാർ ചെയ്ത നെൽ കതിരുകളാണ് ഇല്ലം നിറക്ക് ഉപയോഗിച്ചത്. ക്ഷേത്ര ഗോപുരത്തിൽ വെച്ച് മേല്ശാന്തി വി.പി നാരായണൻ നമ്പൂതിരി...
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് നാളെ അഞ്ചുമണിവരെ നീട്ടി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി. ആദ്യ ദിവസം സെർവർ തകരാറു മൂലം പലർക്കും വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല.
ചേറ്റുവയിൽ ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യ ബന്ധനത്തിനായുള്ള ഒരുക്കങ്ങൾക്കിടെ പുഴയിൽ വീണ് തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി മണലികര ആർ. സി സ്ട്രീറ്റിൽ സുരേഷ് പീറ്റർ (34) ആണ് മരിച്ചത്.
കപ്പലിൽ ജോലി നൽകാമെന്ന് പറഞ്ഞ് വരന്തരപ്പിള്ളി സ്വദേശിയിൽനിന്ന് നാലരലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കോട്ടയം മൂലവട്ടം സ്വദേശി ഉട്ടുപ്പിൽ അമൽ (27) ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയെ പിടികൂടാനുണ്ട്.വരന്തരപ്പിള്ളി സ്വദേശി ഗിരിജാവല്ലഭൻ്റെ പരാതിയിലാണ് നടപടി. ഇയാളുടെ...
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും അതിനേക്കാൾ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന കാലത്തെ വരവേൽക്കുന്നത്.52 ദിവസത്തെ മത്സ്യബന്ധന നിരോധന...
ചാലക്കുടി നഗരസഭ രൂപീകൃതമായിട്ട് 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ചുള്ള ആഘോഷത്തിൻ്റെ ഭാഗമായി വിജയോത്സവം പരിപാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. കലാഭവൻ മണി സ്മാരക പാർക്കിൽ നടന്ന പരിപാടിയിൽ എസ് എസ് എൽ സി,...