തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ളിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു.
നിലവിലുള്ള വൈദ്യുതി നിരക്കിൽ ജൂൺ 30 വരെ മാറ്റമില്ല. കഴിഞ്ഞ വർഷം ജൂണിൽ വർദ്ധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയായിരുന്നു പ്രാബല്യം നൽകിയിരുന്നത്. എന്നാൽ ഇത് ജൂൺ 30 വരെ നീട്ടിയിരിക്കുന്നുവെന്ന് റഗുലേറ്ററി കമ്മീഷൻ...
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ ദേശീയ സംയുക്ത ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് എല്ലാ കേന്ദ്രസർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയത്.
ഇരിങ്ങാലക്കുട സ്വദേശി പ്രദീപിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.
റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് …. ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇന്ന് നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം...
ശാസ്ത്രം ജന നന്മക്ക് .. ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കുന്ന കേരള പദയാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചു. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം വള്ളത്തോൾ നഗർ ഗ്രാമ...
കൊൽക്കത്തയിലെ ബുറാബസാറിൽ നിന്നും 35 ലക്ഷം രൂപ പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ആണ് കഴിഞ്ഞ ദിവസം പ്രതികളിൽ നിന്നും...
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി വെടിക്കെട്ട് പ്രായോഗികമല്ലെന്ന ഉത്തരവാണ് ജില്ലാ കലക്ടർ പുറത്തിറക്കിയത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള മാഗസിൻ സംബന്ധിച്ച വിവരം ഹാജരാക്കിയില്ല. പെസോയുടെ അനുമതിയും വെടിക്കെട്ടിന് ലഭിച്ചിട്ടില്ല. വെടിക്കെട്ട് നടത്താതിരിക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക്...
ഭക്ഷണശാലകളിൽ ലഭിക്കുന്ന ആഹാരം മോശമാണെങ്കിൽ അപ്പോൾത്തന്നെ അക്കാര്യം അറിയിക്കുന്നതിനുള്ള പോർട്ടൽ താമസിയാതെ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ വിഡിയോ അല്ലെങ്കിൽ ഫോട്ടോ സഹിതം പരാതിപ്പെടാം.ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീൻ റേറ്റിങ്’ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള...