എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും, ഹോർട്ടി കോർപ്പ്, കൃഷിഭവൻ ഗ്രാമവികസന സൊസൈറ്റി എന്നിവയുടെ മൂന്നുദിവസത്തെ സമഗ്ര തേനീച്ച വളർത്തൽ പരിശീലന പരിപാടി സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ മുഖ്യപ്രഭാഷണം നടത്തി. പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചടങ്ങിൽ വച്ച് നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ . കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. സേതു കുമാർ, എസ്.എസ്. രാജീവ് പി.ആർ.മുരളീധരൻ, സിബി പുരയിടം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി പരിശീലനങ്ങളിൽ പങ്കെടുത്ത കർഷകർക്ക് സബ്സിഡി നിരക്കിൽ തേനീച്ച കോളനികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ മാതാ ഹണിബീ ഫാമിന്റെ നേതൃത്വത്തിൽ വിതരണം നടത്തുമെന്ന് അറിയിച്ചു.