കോൺഗ്രസിൻ്റെ മികച്ച സംഘാടകനായിരുന്ന സി.ടി ദേവസിയുടെ ഒമ്പതാം ചരമവാർഷിക ദിനം തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് തോമസ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ പി.ജെ.രാജു, ടി.എ. ശങ്കരൻ, കെ.ചന്ദ്രശേഖരൻ, വർഗ്ഗീസ് വാകയിൽ, ടി.വി. പൗലോസ്, ജോണി ചിറ്റിലപ്പിള്ളി,കുട്ടൻ മച്ചാട്, കെ.ആർ. സന്ദീപ്, റഫീക്ക് കരുമത്ര, പി.ടി. മണികണ്ഠൻ, എം.ടി. വറീത്, പി.കെ. മോഹനൻ, വി.ആർ. ശ്രീകാന്ത്, വിനോദ് മാടവന എന്നിവർ സംസാരിച്ചു.