ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവും തൃശൂർ ഗവ. മെഡിക്കൽ കോളേജ് ചാരിറ്റി വിംഗ് പുനർജ്ജനിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിന് തൃശൂർ മെഡിക്കൽ കോളേജിലെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഡോക്ടർമാർ നേതൃത്വം നൽകി. സർജറി വിഭാഗത്തിൽ ഡയബറ്റിക് അൾസർ, ഉണങ്ങാത്ത മുറിവുകൾ, ഞരമ്പ് തടിച്ചു നിൽക്കുന്ന അവസ്ഥ (വെരിക്കോസ് വെയിൻ), വയറുവേദന, ശരീരത്തിലെ മുഴകൾ, പൈൽസ്, ഹെർണിയ, അർശസ്, ഗ്യാസ് ട്രബിൾ തുടങ്ങിയ അസുഖങ്ങൾക്കും ത്വക്ക് രോഗ വിഭാഗത്തിൽ തൊലിപ്പുറത്തെ അസുഖങ്ങൾ, വിട്ടുമാറാത്ത ചൊറിച്ചിൽഇഎൻടി വിഭാഗത്തിൽ സൈനസൈറ്റിസ്, ചെവിയിലെ പഴുപ്പ്, കേൾവിക്കുറവ്, വിട്ടുമാറാത്ത ജലദോഷം, കുട്ടികളിലെ ടോൺസിലൈറ്റിസ് എന്നിങ്ങനെയുള്ള അസുഖങ്ങൾ നേത്രരോഗ വിഭാഗത്തിൽ കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയ്ക്കുള്ള പരിശോധനകൾ ക്യാമ്പിൽ ലഭ്യമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീജിത്ത് എച്ച് ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം പി മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുഷ്പജ പി, ആശാ പ്രവർത്തകർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.