തിരുവില്വാമല ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് നേരിട്ടുള്ള കെ എസ് ആർ ടി സി യുടെ ശമ്പരിമല ബസ് സർവീസ് 2022 ഡിസംബർ 15 വ്യാഴാഴ്ച മുതൽ ആരംഭിക്കും.ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശബരിമല ബസ് സർവീസ് ആരംഭിക്കുന്നത്.തൃശൂർ യൂണിറ്റിൽ നിന്നുള്ള ബസ് വൈകിട്ട് 4.45 ന് പുറപ്പെട്ട് 6.15 ന് തിരുവില്വാമലയിലെത്തും. അവിടുന്ന് വൈകിട്ട് 7.30 ന് രാത്രി പുറപ്പെട്ട് പുലർച്ചെ മൂന്നരയ്ക്ക് പമ്പയിലെത്തും.രാവിലെ 8.30 ന് പമ്പയിൽ നിന്ന് തിരിച്ച് 6.15 ന് തിരുവില്വാമലയിലെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം തിരുവില്വാമലയിൽ നിന്ന് സർവീസ് അനുവദിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിനെ മന്ത്രി കെ രാധാകൃഷ്ണൻ അഭിനന്ദിച്ചു. ചേലക്കര മേഖലയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്ക് ഈ സർവീസ് വളരെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.